
സീറ്റ് വിഭജനത്തിൽ എൻഡിഎ യിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ബിജെപി കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടിയാണ് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ബിജെപി നേതൃത്വം മുന്നോട്ട് വെക്കുമെന്നാണ് സൂചന.
ബിഡിജെഎസ് വോട്ടുകൾ ഉറപ്പിക്കാൻ തുഷാറിനെ മത്സരിപ്പിക്കണമെന്ന ബിജെപി വിലയിരുത്തലുകളുടെ ഭാഗമായാണ് പുതിയ നീക്കം.
എന്നാൽ മത്സരിക്കാൻ തയ്യാറല്ലെന്നാണ് തുഷാർ നിലപാട് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അമിത് ഷാ നേരിട്ട് ചർച്ച നടത്തുന്നത്. ദില്ലിയിലെത്തിയ തുഷാർ നാളെയോ മറ്റന്നാളോ അമിത് ഷായെ കാണും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here