
ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് കൃഷ്‍ണ ശങ്കര്‍. കൃഷ്‍ണ ശങ്കര്‍ നായകനാകുന്ന പുതിയ സിനിമയാണ് കൊച്ചാള്‍. സിനിമയുടെ ഫോട്ടോ കൃഷ്‍ണ ശങ്കര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമ ചിത്രീകരണം പൂര്‍ത്തിയായതിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. കൃഷ്‍ണ ശങ്കര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസകരമായ ക്യാപ്ഷനാണ് കൃഷ്‍ണശങ്കര്‍ എഴുതിയിരിക്കുന്നത്.
പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ശ്രീക്കുട്ടൻ എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്‍ണ ശങ്കര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉയരം കുറഞ്ഞതിനാല്‍ ടെസ്റ്റുകളില്‍ പരാജിതനാകുകയാണ്. എന്നാല്‍ ഒരിക്കല്‍ ശ്രീക്കുട്ടന് പൊലീസില്‍ ചേരാൻ കഴിഞ്ഞു. എങ്ങനെയാണ് ശ്രീക്കുട്ടൻ പൊലീസില്‍ ചേരുന്നത് എന്നത് സസ്‍പൻസാണ്. സിനിമയുടെ ഫോട്ടോകള്‍ കൃഷ്‍ണ ശങ്കര്‍ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. പൊക്കമില്ലായ്‍മയാണ് എന്റെ പൊക്കം എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് സിനിമ ചിത്രീകരണം കഴിഞ്ഞതിന്റെ ഫോട്ടോയ്‍ക്ക് കൃഷ്‍ണശങ്കര്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് ഈ സിനിമയിലെ നായിക.
കഥ, തിരക്കഥ, സംഭാഷണം- മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവരാണ്. വിജയരാഘവന്‍, മുരളിഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്‍മി, ശ്രീലക്ഷ്‍മി, ആര്യസലിം തുടങ്ങിയവരാണ് അഭിനേതാക്കള്‍. ശ്യാംമോഹന്‍ ചിത്രം സംവിധാനം ചെയ്യുന്നു. സിനിമയുടെ റിലീസ് ഉടൻ പ്രഖ്യാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here