എട്ട് സീറ്റിലൊതുക്കാന്‍ കോണ്‍ഗ്രസ്; വഴങ്ങാതെ ജോസഫ്; കോണ്‍ഗ്രസ്-ജോസഫ് ഉഭയകക്ഷി ചര്‍ച്ച പരാജയം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുമായി ബന്ധപ്പെട്ട നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞത്.

ഏറ്റുമാനൂരും ചങ്ങനാശേരിയും വിട്ടുനില്‍കില്ലെന്നതാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നിലപാട്. എന്നാല്‍ ജോസഫിനെ 8 സീറ്റില്‍ ഒതുക്കാനാണ് കോണ്‍ഗ്രസ് നീക്കം.

എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മോന്‍സ് ജോസഫ് പറഞ്ഞു.

11 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട് എന്നാല്‍ കാര്യങ്ങള്‍ തീരുമാനമാവാതെ അനന്തമായി നീട്ടിക്കൊണ്ടുപോവാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ചര്‍ച്ചയിലെ കാര്യങ്ങള്‍ ജോസഫുമായി ചര്‍ച്ച ചെയ്ത ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News