‘താണ്ഡവ്​’ വെബ്​സീരീസുമായി ബന്ധപ്പെട്ട കേസിൽ അപർണ പുരോഹിതിന്‍റെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു

‘താണ്ഡവ്​’ വെബ്​സീരീസുമായി ബന്ധപ്പെട്ട കേസിൽ ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്‍റെ അറസ്റ്റ്​ സുപ്രീംകോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന്​ അപർണക്ക്​ നിർദേശം നൽകുകയും ചെയ്​തു.

അറസ്റ്റ്​ തടയണമെന്നാവശ്യപ്പെട്ട്​ അലഹബാദ്​ ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്​ അപർണ പുരോഹിത്​ സുപ്രീംകോടതിയെ സമീപിച്ചത്. ഒമ്പത്​ എപിസോഡുകളായി ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ‘താണ്ഡവ്’ വെബ്​സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നായിരുന്നു ആമസോൺ മേധാവിക്കെതിരായ പരാതി.

ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾ നിയന്ത്രിക്കുന്നതിനായി ​കേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങൾ മാർഗനിർദേശങ്ങൾ മാത്രമാണെന്നും അതിലൂടെ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾക്കെതിരെ നടപടി എടുക്കാ​ൻ സാധിക്കില്ലെന്നും​ കോടതി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News