
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പരാമര്‍ശത്തില്‍ ബിജെപിയില്‍ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ബിജെപി കോര്‍ കമ്മിറ്റിയില്‍ അഭിപ്രായം. കൂടിയാലോചിക്കാതെ ചട്ട വിരുദ്ധമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും വിമര്‍ശനമുയര്‍ന്നു.
വ്യക്തിപരമായ പ്രവര്‍ത്തനം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകാതെ വന്നാല്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും വിമര്‍ശനമുണ്ടായി. മുസ്ലിം വിരുദ്ധ രാഷ്ട്രീയം വേണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം, കെ.സുരേന്ദ്രനെ തിരുത്തി വി മുരളീധരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിചിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനോട് മുരളീധരന്‍ വിശദീകരണം തേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here