25-ാമത് രാജ്യാന്തര ചലച്ചിത്ര മേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് സമാപിച്ചു. സുവര്‍ണ്ണ ചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ ഡിസ്റക്ഷന്‍ നേടി. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്ക്കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്ക്. രാജ്യാന്തര മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശനത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. പാലക്കാട് നടന്ന സമാപന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.

ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് എറണാകുളം, തലശ്ശേരി, പാലക്കാട് എന്നീ നഗരങ്ങളിലെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയാണ് 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീണത്. സമാപന ചടങ്ങില്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ മുഖ്യാതിഥിയായി.

അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനിൽപ്പ് പ്രമേയമാക്കിയ ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി.
മികച്ച സംവിധായകനുള്ള രജതചകോരം ദി നെയിംസ് ഓഫ് ദി ഫ്‌ളവേഴ്‌സിന്റെ സംവിധായകൻ ബാഹ്‌മാൻ തവോസിക്കിനാണ്.
പ്രേക്ഷകര്‍ മികച്ച ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരഞ്ഞെടുത്തു.

രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. ഫിപ്രസി വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള രാജ്യാന്തര പുരസ്‌കാരം അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ്ങ് മികിച്ച മലയാള ചിത്രമായി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോൺലി റോക്കിന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് നേടി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അക്ഷയ് ഇൻഡിക്കര്‍ അര്‍ഹനായി. സ്ഥലം പുരാന്‍ നെറ്റ് പാക് വിഭാഗത്തിലെ മികച്ച ചിത്രമായും മികച്ച മലയാള ചിത്രമായി വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയറും തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ നാല് പതിപ്പുകളിലെ മാധ്യമപുരസ്ക്കാരവും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News