വാമനപുരത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍

തിരുവനന്തപുരം വാമനപുരത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വാമനപുരം, കണിച്ചോട്, നഗരൂര്‍ എന്നീ ഭാഗങ്ങളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. ഇതോടെ പുലിയെ കെണിവച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പുദ്യോഗസ്ഥര്‍.

കഴിഞ്ഞ 4 -ാം തിയതിയാണ് മലയോര മേഖലയോട് ചേര്‍ന്ന തിരുവനന്തപുരം വാമനപുരത്ത് നാട്ടുകാര്‍ പുലിയെ കണ്ടത്. പിന്നീട് കണിച്ചോട്ടും നഗരൂരിലും പുലിയെ കണ്ടതായി പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് ക്യാമറകളുടെ സഹായത്തോടെ വനം വകുപ്പുദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നത്.

നൈറ്റ് വിഷന്‍ ക്യാമറയുടെ സഹായത്തോടെ പുലിയെ കണ്ടെത്താന്‍ കഴിയുമെന്നും ആവശ്യമെങ്കില്‍ കെണിയൊരുക്കുമെന്നും ഫോറസ്റ്റ് ഓഫീസര്‍ അജിത്തകുമാര്‍ അറിയിച്ചു.

വാമനപുരം നദിയോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്താണ് പുലിയെ ആദ്യം കണ്ടത്. പിന്നീട് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. സ്ഥലത്ത് പന്നി ശല്യം ഉള്ളതായും നാട്ടുകാര്‍ പറയുന്നുണ്ട്. പുലിയിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനം വകുപ്പുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News