“രാഷ്ട്രീയനേതൃത്വത്തിന് ദാസ്യവേല ചെയ്യുന്ന അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധിച്ച് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ടി കൃഷ്ണനുണ്ണി

കേരളാ സര്‍ക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ നാടകം അതിരുകടക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുകയാണ്. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ നിരവധിപ്പേരാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എത്തിയിരിക്കുന്നത്. ഇപ്പോള്‍, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനമുമായി എത്തിയ ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായ അഡ്വ. ടി കൃഷ്ണനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റും വൈറലാകുകയാണ്.

ഭരണഘടനാ സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളും സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയനേതൃത്വത്തിനു ഇതുപോലെ ദാസ്യവേല ചെയ്യുന്ന സ്ഥിതി ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും ഇതിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ പ്രതിഫലനമാവട്ടേ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പെന്നുമാണ് അഡ്വ. ടി കൃഷ്ണനുണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിഥിലചിന്തകള്‍ എന്ന വൈകാരികമായ തലക്കെട്ടോടെയാണ് അഡ്വ. ടി കൃഷ്ണനുണ്ണി കുറിപ്പ് പങ്കുവെച്ചത്.

അഡ്വ. ടി കൃഷ്ണനുണ്ണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശിഥിലചിന്തകള്‍

അടിയന്തരാവസ്ഥയുടെ ഭീകരത അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ പോയിട്ടില്ല. അകത്തു പോകുന്നതാണ് ഭേദമെന്നു കരുതി ഉറങ്ങാതെ കിടന്ന പല രാത്രികളും തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ കഴിയും. ഉറക്കെ പറയട്ടേ. ഇന്നത്തെ അവസ്ഥ അന്നത്തേതിനേക്കാള്‍ ഭീകരമാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളും സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയനേതൃത്വത്തിനു ഇതുപോലെ ദാസ്യവേല ചെയ്യുന്ന സ്ഥിതി ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. ജനാധിപത്യഭരണസംവിധാനം തുടരണം എന്നു ആഗ്രഹിക്കുന്ന ഒരു പൗരന്‍ എന്ന നിലക്ക് വിളിച്ചു കൂവട്ടേ , ഇതിനെതിരായ ശക്തമായ പ്രതിഷേധത്തിന്റെ പ്രതിഫലനമാവട്ടേ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News