ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുതായി എര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ വിതരണം പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു.

80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷയായ 12 (ഡി) ഫോമുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് അര്‍ഹരായ സമ്മതിദായകരുടെ വീടുകളില്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News