ഓലപ്പാമ്പ് കാണിച്ചു ഭീഷണിപ്പെടുത്തിയാല്‍ വരുതിയില്‍ നില്‍ക്കുന്ന രാഷ്ട്രീയമല്ല കേരളത്തിലേത് ; കേന്ദ്രത്തിന് വിമര്‍ശനവുമായി എ എ റഹീം

ഓലപ്പാമ്പ് കാണിച്ചു ഭീഷണിപ്പെടുത്തിയാല്‍ വരുതിയില്‍ നില്‍ക്കുന്ന രാഷ്ട്രീയമല്ല കേരളത്തിലേതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. അവരുടെ പലരുടെയും മടിയില്‍ കനം ഉണ്ടായിരുന്നു. പക്ഷേ ഇവിടെ മടിയില്‍ കനമില്ലെന്നും ഇവിടെ ഇടതുപക്ഷ രാഷ്ട്രീയം ആണ്. സിപിഐ എമ്മാണ് നേതൃത്വം കൊടുക്കുന്നതെന്നും എ. എ റഹീം കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്ന ഏജന്‍സിയായി കേന്ദ്രഏജന്‍സികള്‍ മാറിക്കഴിഞ്ഞു. ഇത് ജനാധിപത്യ ഇന്ത്യ ഗൗരവ സ്വഭാവത്തോടെ ചര്‍ച്ച ചെയ്യണമെന്നും റഹീം വ്യക്തമാക്കി.

ഇവിടെ കേന്ദ്രത്തിനും തെറ്റി ബിജെപിക്കും തെറ്റി. ബിജെപി ഇന്ത്യയിലാകമാനം അവരുടെ രാഷ്ട്രീയ എതിരാളികളെ അവരുടെ കൂടാരത്തിലേക്ക് കൊണ്ടുപോയത് ഇത്തരത്തിലുള്ള പലതും കാണിച്ചു പേടിപ്പിച്ച് ആയിരിക്കും. അവരുടെ പലരുടെയും മടിയില്‍ കനം ഉണ്ടായിരുന്നു. പക്ഷേ ഇവിടെ മടിയില്‍ കനമില്ല. ഇവിടെ ഓലപ്പാമ്പ് കാണിച്ചു ഭീഷണിപ്പെടുത്തിയാല്‍ അതിന്റെ വരുതിയില്‍ നില്‍ക്കാന്‍ പാകത്തിനുള്ള രാഷ്ട്രീയമല്ല ഇവിടെയുള്ളത്.

ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലേത്. അതിന് സിപിഐഎമ്മാണ് നേതൃത്വം കൊടുക്കുന്നതും. നിങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത് സഖാവ് പിണറായി വിജയന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്.

പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും മുന്നണിയേയും അറ്റാക്ക് ചെയ്യുക എന്ന രാഷ്ട്രീയ അജണ്ഡയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ പരാജയത്തെ കുറിച്ച് ഭരണത്തിലെ പിഴവിനെ കുറിച്ചോ എന്തെങ്കിലും ഒരു വിമര്‍ശനം വസ്തുതയുടെ വെളിച്ചത്തില്‍ നല്‍കാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. പകരം ഇല്ലാക്കഥ മെനഞ്ഞെടുക്കുന്നയാണവരെന്നും എ എ റഹീം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News