കെ എം ഷാജിയുടെ സ്വയം സ്ഥാനാർഥിത്വം; ലീഗില്‍ എതിര്‍പ്പ് ശക്തമാകുന്നു

കെ എം ഷാജി വീണ്ടും അഴീക്കോട് മത്സരിക്കുന്നതിൽ ലീഗ് കണ്ണൂർ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനും പ്രാദേശിക നേതൃത്വത്തിനും എതിർപ്പ്. കെ എം ഷാജി മത്സരിച്ചാൽ അഴിമതിയും വികസന മുരടിപ്പും തിരിച്ചടിയാകും എന്നാണ് ഇവരുടെ വാദം. ഷാജി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിലും എതിർപ്പ് ശക്തമാണ്.

കെ എം ഷാജി കാസറഗോഡ് മത്സരിക്കാൻ എത്തുന്നതിൽ ലീഗ് കാസറഗോഡ് ജില്ലാ നേതൃത്വം ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഷാജി വീണ്ടു അഴീക്കോട് സീറ്റിനായി ശ്രമം തുടങ്ങിയത്. എന്നാൽ ഷാജി ഇത്തവണ അഴീക്കോട് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് മുസ്ലി ലീഗ് ക ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ നിലപാട്.

ഇത്തവണ ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അഴീക്കോട് മത്സരിക്കുമെന്ന് ഷാജി
മാധ്യമങ്ങൾക്ക് മുൻപാകെ പ്രഖ്യാപിച്ചെങ്കിലും ജില്ലാ നേതൃത്വം ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.

ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഇത്തവണ അഴീക്കോടേക്ക് പരിഗണിച്ചിരുന്നത്. ചേലേരി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ മുസ്ലീം ലീഗ് കമ്മറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം.

ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരിക്കായി യൂത്ത് ലീഗ് ശക്തമായി രംഗത്തുണ്ട്. ഷാജി മത്സരിച്ചാൽ മണ്ഡലത്തിലെ വികസന മുരടിപ്പ് സജീവ ചർച്ചയാകുമെന്നും പരാജയം നേരിടേണ്ടി വരുമെന്നും പ്രാദേശിക നേതൃത്വവും ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News