രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കോവിഡ് മരണം 100 കടക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,998 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഡല്‍ഹിയില്‍ ഏതാനും ആഴ്ചകളായി കുറഞ്ഞു നിന്ന കോവിഡ് നില വീണ്ടും വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
13,819 രോഗബാധിതര്‍ ആശുപത്രി വിട്ടതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ സംഖ്യ ഒരു കോടി എട്ട് ലക്ഷം കടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here