
ഡൽഹിയിൽ നിന്ന് പുണെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വിമാനം റൺവേയിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്നതിന് മുൻപ് തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയത്.
വിവരമറിഞ്ഞ സഹയാത്രികർ പരിഭ്രാന്തിയിലായതോടെ ജീവനക്കാരും ആശങ്കയിലായി. രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് കൂടി യാത്രക്കാരൻ കാണിച്ചതോടെ ക്യാബിൻ ക്രൂ സമയം പാഴാക്കാതെ വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിക്കുകയായിരുന്നു.
ഡൽഹിയിൽ നിന്ന് പുണെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. കാബിൻ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചതോടെ ഗ്രൗണ്ട് കൺട്രോളർമാർ ഇടപെട്ട് വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് രണ്ട് മണിക്കൂറോളം വിമാനം വൈകിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ പൈലറ്റ് റൺവേയിൽ നിന്ന് ടാക്സി ബേയിലേക്കുള്ള ഫ്ലൈറ്റ് തിരിച്ച് കോവിഡ് -19 പോസിറ്റീവ് പാസഞ്ചർ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും ഇറക്കി സീറ്റുകൾ അണുവിമുക്തമാക്കുകയും സീറ്റ് കവറുകൾ മാറുകയും ചെയ്തു.
ഇതിന് ശേഷമാണ് യാത്രക്കാരെ തിരികെ സീറ്റുകളിൽ എത്തിച്ചത്. കൂടാതെ യാത്രക്കാർക്ക് പി.പി.പി കിറ്റ് ധരിക്കാൻ നൽകുകയും ചെയ്തു. തുടർന്നാണ് വിമാനം പുണെയിലേക്ക് പറന്നത്. കോവിഡ് ബാധിച്ച യാത്രക്കാരനെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here