മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസിന്റെ നീക്കം; കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് ഇന്ന്

തെരഞ്ഞെടുപ്പ് അടുത്തസമയത്ത് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ രാഷ്ട്രീയ പ്രേരിതമായ നീക്കം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയും നീക്കത്തിനെതിരെ സംസ്ഥാനത്തെ കസ്റ്റംസം ഓഫീസുകളിലേക്ക് ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫി മാര്‍ച്ച് സംഘടിപ്പിക്കുക.

ഇന്നലെ പ്രാദേശിക കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍ നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പൂര്‍ണമായ ഉത്തരവാദിത്വം സ്വപ്നയ്ക്ക് മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് എ‍ഴുതിചേര്‍ത്തതില്‍ നിന്ന് വ്യക്തമാകുന്നത് വെളിപ്പെടുത്തലില്‍ എത്രമാത്രം ക‍ഴമ്പുണ്ടെന്ന് പോലും അന്വേഷിക്കാതെയാണ് പൊതുസമൂഹത്തില്‍ ഇത്തരം ഒരു ആരോപണത്തെ കസ്റ്റംസ് ഉയര്‍ത്തി വിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയം.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് നിലപാടെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നിമവിദഗ്ദരുടെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ ഉയര്‍ന്നുവന്നത്.

അനുബന്ധ തെളിവുകളൊന്നുമില്ലാതെ സ്വപ്‌നയുടെ രഹസ്യമൊഴിയെന്ന രീതിയില്‍ മുഖ്യമന്ത്രിക്കെതിരായ ഇആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക വഴി കസ്റ്റംസ് കേരളത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് എല്‍ഡിഎഫ് പറഞ്ഞു. ഈ നീക്കത്തിനെതിരെ പൊതുജനങ്ങളുടെ പ്രതിഷേധമുയര്‍ന്നുവരണമെന്നും എല്‍ഡിഎഫ് ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News