കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; യൂത്ത് ലീഗിന് പിന്നാലെ ഫണ്ട് വെട്ടിച്ച് എംഎസ്എഫും; നിര്‍ധന വിദ്യാര്‍ത്ഥികളുടെ പേരില്‍ തട്ടിയത് 38 ലക്ഷം രൂപ

യൂത്ത് ലീഗിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് നടത്തി മുസ്ലീം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫും. യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ പിരിച്ച കത്വാ ഫണ്ട് തട്ടിപ്പ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാതെ നേതാക്കള്‍ വെട്ടിച്ചുവെന്ന വാര്‍ത്തയും വിവരങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു സാമ്പത്തിക തട്ടിപ്പുകൂടെ പുറത്താവുന്നത്.

പാവപ്പെട്ട വിദ്യാർഥികളുടെ  പഠന സഹായാർഥം സമാഹരിച്ച ഫണ്ട്‌  എംഎസ്‌എഫ്‌ നേതൃത്വം വെട്ടിച്ചതായാണ് പുറത്ത് വന്നിരിക്കുന്നത്.

എംഎസ്എഫ് ദേശീയ പ്രസിഡൻറ് ടി പി അഷ്റഫലിയുടെ നേതൃത്വത്തിലായിരുന്നു പിരിവ്‌ നടന്നത് എന്നാല്‍ തുക ദേശീയ  കമ്മിറ്റിയുടെ അക്കൗണ്ടിൽ  ഇടാതെ നിലമ്പൂരിലെ സ്വകാര്യ ബാങ്കിലെ രണ്ട്‌  അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തി എന്നാണ്‌ വ്യക്തമാകുന്നത്‌. 38 ലക്ഷത്തോളം രൂപ  വകമാറ്റിയെന്നാണ്‌ പരാതി.

വെട്ടിപ്പ് നടത്തിയ തുക ഉപയോഗിച്ച് നേതാക്കള്‍ വിദേശത്തേക്ക് സുഖവാസ യാത്ര നടത്തിയെന്നും മറ്റുചിലര്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ചുവെന്നുമാണ് കൈരളി ന്യൂസ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പള്ളികളിലും മാത്രമല്ല ദേശീയ തലത്തിലും പിരിവ് നടത്തിയിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 500 രൂപ നിരക്കില്‍ പഠനോപകരണങ്ങള്‍ നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഫണ്ട് പിരിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News