വടകര സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം; മണ്ഡലം സിഎംപിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതിരിക്കുമ്പോള്‍ വടകര സീറ്റില്‍ സിഎംപിക്ക് പിന്‍തുണ നല്‍കാനുള്ള തീരുമാനത്തിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പ്രദേശിക നേതാക്കള്‍ കെപിസിസി പ്രസിഡണ്ടിന് കത്തയച്ചു. വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡി സി സി ജനറൽ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ കെ പി സി സി പ്രസിഡന്‍റിന് കത്തയച്ചു.

തീരുമാനത്തില്‍ പ്രതിഷേധമുള്ള നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നാണ് കെപിസിസിക്ക് കത്തയച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പോലെ വടകരയും സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയാവുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News