
സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമായി രജിഷ വിജയന്‍ എത്തുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് ‘ഖൊ ഖൊ’ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ സ്പോര്‍ട്‍സ് ഡ്രാമ സ്വഭാവം വിളിച്ചറിയിക്കുന്ന 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
‘ഫൈനല്‍സി’നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമയാണ് ഇത്. 2017ല്‍ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. ഏപ്രില്‍ റിലീസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here