എല്‍ഡിഎഫ് സമരത്തിനെതിരെ കസ്റ്റംസ് കമ്മീഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് നടത്തുന്ന മാര്‍ച്ചുക‍ളില്‍ രാഷ്ട്രീയ പ്രതികരണവുമായി കസ്റ്റംസ് കമ്മീഷണര്‍.

കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറാണ് എല്‍ഡിഎഫ് സമരത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.. എല്‍ഡിഎഫിന്‍റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ചിന്‍റെ പോസ്റ്റര്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്തുന്നു അത് വിലപ്പോവില്ലെന്നാണ് കുറിപ്പ്. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ പ്രതികരണം നടത്തുന്നത്. എല്‍ഡിഎഫിന്‍റെ സമരവും മുദ്രാവാക്യവും കൊള്ളേണ്ടിടത്ത് കൊണ്ടുവെന്നതിന്‍റെ പ്രതികണമാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News