അമീറായിലെ ആദ്യ ഗാനം റിലീസായി

അമീറായിലെ ആദ്യ ഗാനം റിലീസായി. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇന്ദ്രൻസ് തുടങ്ങി നാൽപതോളം താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. സംഗീത സംവിധാനം അനൂപ് ജേക്കബ് നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നവാഗതയായ ഫാത്തിമ തസ്നീം ആണ്. കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച ‘അമീറാ’ ഉടൻ റിലീസിനെത്തുന്നു. കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ് തന്റെ നവാഗതനായ റിയാസ് മുഹമ്മദ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.

ബാലനടി മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News