ഗംഭീര മെയ്ക്കോവറിൽ പരിണീതി, ‘മിനി സൈന’ ലുക്കിന് കയ്യടിയുമായി ഒളിമ്പ്യൻ

ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈനയുടെ പുതിയ പോസ്റ്ററുകൾ പുറത്ത്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിണീതി ചോപ്രയാണ് സൈനയെ അവതരിപ്പിക്കുന്നത്.

സൈനയും ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവച്ചിട്ടുണ്ട്. മിനി സൈനയായുള്ള പരിണീതിയുടെ മെയ്ക്കോവർ തനിക്കേറെ ഇഷ്ടപ്പെട്ടെന്നും സൈന നേവാൾ കുറിക്കുന്നു. മാർച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ്.


ശ്രദ്ധ കപൂറിനെയായിരുന്നു ചിത്രത്തിനായി ആദ്യം പരി​ഗണിച്ചിരുന്നത്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. ‘സൈന’യ്ക്കായി കഴിഞ്ഞ സെപ്തംബർ മുതൽ ഒരു കോച്ചിനു കീഴിൽ ശ്രദ്ധ കഠിനമായ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാൻ നഖ്​വിയും ബാഡ്മിൻൺ പരിശീലിച്ചിരുന്നു. ശ്രദ്ധയെ വച്ച് ചിത്രീകരണവും ആരംഭിച്ചുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ വന്നപ്പോൾ താരം പിന്മാറുകയും പരിണീതിയെ പരി​ഗണിക്കുകയുമായിരുന്നു.


സൈനയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News