കര്‍ഷക സ്ത്രീ പോരാളികള്‍ ടൈം മാഗസിന്റെ കവറില്‍; അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി കര്‍ഷക സമരം

ഹരിയാന അതിര്‍ത്തിയില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളുടെ ചിത്രം കവര്‍ഫോട്ടോയാക്കി ടൈം മാഗസിന്‍. മൂന്ന് മാസത്തിലധികമായി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം ചെയ്യുകയാണ്.

ടൈം മാഗസിന്റെ അന്താരാഷ്ട്ര എഡിഷനില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകള്‍ ഇടംപിടിച്ചതോടെ ഒരിക്കല്‍ കൂടി ഇന്ത്യയിലെ കര്‍ഷകരുടെ സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്. ‘On the Front lines of Indias farmer protests’ എന്ന തലക്കേട്ടിലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കര്‍ഷക സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിശദമായ ലേഖനവും ടൈം മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, സാമൂഹിക പ്രവര്‍ത്തക മീന ഹാരിസ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരും സംസാരിക്കാത്തത് എന്ന് റിഹാന പറഞ്ഞതിന് പിന്നാലെ അവര്‍ക്ക് സംഘപരിവാറില്‍ നിന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News