തന്‍റെ ഫോണ്‍ പണം കൊടുത്ത് വാങ്ങിയത്; സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്നത് കള്ളം: വിനോദിനി ബാലകൃഷ്ണന്‍

വിനോദിനി ബാലകൃഷ്ണനെതിരായി കസ്റ്റംസിന്‍റെ പേരിൽ പ്രചരിക്കുന്ന മറ്റൊരു കെട്ടുകഥ കൂടി പൊളിയുന്നു.

ഐ ഫോൺ കഥ കള്ളമെന്ന് വിനോദിനി ബാലകൃഷ്ണൻ.

തന്റെ ഫോൺ പണം കൊടുത്തു വാങ്ങിയത്.

സന്തോഷ് ഈപ്പൻ തനിക്ക് ഫോൺ തന്നു എന്നത് കള്ളം.

സന്തോഷ് ഈപ്പനെ താൻ അറിയില്ല.

സന്തോഷ് ഈപ്പനെ താൻ കണ്ടിട്ടില്ല.

സന്തോഷ് ഈപ്പനുമായി ഒരിക്കൽപ്പോലും ഫോൺ ചെയ്തിട്ടുപോലുമില്ല.

കസ്റ്റംസിന്റെ കഥയാകെ കെട്ടിച്ചമച്ചത് .

സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്ന് പറയുന്നത് കള്ളം തന്‍റെ കൈയ്യിലുള്ളത് താന്‍ പണം കൊടുത്ത് വാങ്ങിയ ഫോണ്‍ ആണെന്നും സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍.

സന്തോഷ് ഈപ്പനുമായി താന്‍ ഒരിക്കല്‍ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല. കസ്റ്റംസിന്‍റെ കഥയാകെ കെട്ടിച്ചമച്ചതാണെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.

സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ ഫോണ്‍ ആണ് വിനോദിനി ബാലകൃഷ്ണന്‍റെ കയ്യിലുള്ളതെന്ന കസ്റ്റംസിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോടാണ് വിനോദിനി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here