മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്; ഓര്‍മ്മപ്പൂക്കള്‍ നേര്‍ന്ന് മമ്മൂക്ക

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.മണിയുടെ ഒര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ മു‍ഴുവനും.മണിയുടെ ഒര്‍മ്മകളില്‍ ഓര്‍മ്മപ്പൂക്കള്‍ നേര്‍ന്ന് പ്രിയതാരം മമ്മുക്കയും എത്തി.
Step 2: Place this code wherever you want the plugin to appear on your page.

ഓർമ്മപ്പൂക്കൾ

Posted by Mammootty on Friday, 5 March 2021

മമ്മൂട്ടിയും കലാഭവന്‍ മണിയും ചേര്‍ന്നുള്ള നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മലയാളി പ്രക്ഷകര്‍ സാക്ഷിയായിട്ടുണ്ട്.1997ലെ ഭൂതക്കണ്ണാടി മുതല്‍2008ലെ ട്വന്റി ട്വന്റി വരെ നിളുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍.മണിയുടെ ജീവിതത്തില്‍ വഴിത്തിരിവായ വ്യക്തിയാണ് മമ്മുക്ക എന്ന് നിരവധി വേദികളില്‍ മണി തന്നെ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News