വിനോദിനി ബാലകൃഷ്ണനെ അറിയില്ല; അറിയാത്തയാള്‍ക്ക് എങ്ങനെ ഫോണ്‍ കൊടുക്കും: സന്തോഷ് ഈപ്പന്‍

വിനോദിനി ബാലകൃഷ്ണന് ഫോണ്‍ നല്‍കിയിട്ടില്ലെന്ന് സന്തോഷ് ഈപ്പന്‍. തനിക്ക് വിനോദിനി ബാലകൃഷ്ണനെ അറിയില്ല അറിയാത്തയാള്‍ക്ക് താന്‍ എങ്ങനെ ഫോണ്‍ നല്‍കുമെന്നാണ് സന്തോഷ് ഈപ്പന്‍ ചോദിക്കുന്നത്.

താന്‍ ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കാണെന്നും വിനോദിനി ബാലകൃഷനല്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. സന്തോഷ് ഈപ്പന്‍ വാങ്ങിയ അഞ്ചുഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിക്കുന്നതെന്ന തരത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉദ്ദരിച്ച് വന്ന വാര്‍ത്തകളോടാണ് സന്തോഷ് ഈപ്പന്‍ പ്രതികരിച്ചത്.

അതേസമയം സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും തന്‍റെ കൈയ്യിലുള്ളത് താന്‍ പണം കൊടുത്ത് വാങ്ങിയ ഫോണാണെന്നും കസ്റ്റംസിന്‍റെ കഥയാകെ കെട്ടിച്ചമച്ചതാണെന്നും വിനോദിനി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇടത് നേതാക്കളെയും സര്‍ക്കാറിനെയും വ്യക്തിഹത്യ നടത്തുകയെന്ന പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചട്ടുകമാകുന്നുവെന്ന ആരോപണങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട് അനുനിമിഷം പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News