അരമതിലിലെ കൂനനുറുമ്പ്’; ജാസി ഗിഫ്റ്റിൻ്റെ പുത്തൻ പാട്ട് ശ്രദ്ധ നേടുന്നു!

തൊടുന്നതെല്ലാം ഹിറ്റാക്കിമാറ്റുന്ന സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ്. മലയാള ചലച്ചിത്രഗാന മേഖലയിൽ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകൾ തെളിയിച്ച്‌ ശ്രദ്ധേയനായ ജാസി ഗിഫ്റ്റ് ലജ്ജാവതിയേ എന്ന ഗാനത്തിലൂടെയാണ് തരംഗമാകുന്നത്.

ഇപ്പോഴിതാ ജാസി ഗിഫ്റ്റിൻ്റെ പുതുപുത്തൻ ഗാനമാണ് ശ്രദ്ധ നേടുന്നത്. ‘എണീക്കട മോനെ ഞാനാ അരമതിലിലെ കൂനനുറുമ്പ്. ഈ വഴിയേ പോയപ്പോൾ കേട്ടു കുട്ടപ്പൻ ചേട്ടന്റെ മോന് കൊറോണ…..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

നർമരസം കലർത്തി ഒരുക്കിയിരിക്കുന്ന ഗാനത്തിന് വളരെ വേഗമാണ് കാഴ്ചക്കാർ ഏറുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് ഗാനം നേടുന്നത്. ഈ ഗാനത്തിന് സംഗീതപ്രേമികൾ വലിയ സ്വീകാര്യതയാണ് നൽകുന്നത്.


വേറിട്ട ശബ്ദസാന്നിധ്യമായ ജാസി ഗിഫ്റ്റിൻ്റെ പുതുപുത്തൻ ഗാനത്തിൻ്റെ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് നിതിൻ നോബിൾ ആണ്. ഗാനത്തിൻ്റെ ദൃശ്യഭംഗിയും ഗംഭീരമാണ്.

ശ്രീനേഷ് എൽ പ്രഭുവിൻ്റേതാണ് വരികൾ. സംഗീതമൊരുക്കിയിരിക്കുന്നതും ശ്രീനേഷ് തന്നെ. ശ്രീരാഗ് സുരേഷാണ് പ്രോഗ്രാമിങ് നിർവ്വഹിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുവെന്നും കിടിലമാണെന്നും ഇഷ്ടമായി എന്നുമൊക്കെയാണ് സംഗീത പ്രേമികൾ വീഡിയോയ്ക്ക് താഴെ കമൻ്റുകളായി കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here