ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളില്‍ ഒന്നായി ദൃശ്യം 2

ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടം നേടി ദൃശ്യം 2. നൂറ് സിനിമകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് ചിത്രം . പട്ടികയിലെ ഏക ഇന്ത്യൻ സിനിമയാണ് ഇത്.

ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ വമ്പൻ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 ഇടം നേടിയതെന്നത് ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിംഗ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിംഗ് ആണ് റേറ്റിംഗ് കൂടാൻ കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here