മോദിയെ പരിഹസിച്ചു; പതിവ് പോലെ സ്‌പൈഡർമാനെ ബഹിഷ്‌ക്കരിക്കാനൊരുങ്ങി ബിജെപി അനുകൂലികൾ

മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിന് പരിഹസവുമായി എഴുത്തുകാരൻ ടോം ഹോളണ്ട്. മോദിയുടെ സ്വയം പുകഴ്ത്തലിനെ കളിയാക്കികൊണ്ടായിരുന്നു ഹോളണ്ടിന്റെ ട്വീറ്റ്. എന്നാൽ ട്വീറ്റിന് പിന്നാലെ പതിവുപോലെ മോദി അനുകൂലികൾ കണ്ണിൽ കിട്ടിയ അക്കൗണ്ടിൽ കയറി കൂടി ബഹിഷ്കരണാഹ്വാനം തുടങ്ങി. ഇത്തവണ എഴുത്തുകാരൻ ടോം ഹോളണ്ടിനു പകരം സ്പൈഡർ മാൻ സിനിമ നായകൻ
ടോം ഹോളണ്ടിനെതിരെ ആയിരുന്നു ആക്രമണം.

ബാൻ സ്‌പൈഡർമാൻ, ബോയ്‌കോട്ട് സ്‌പൈഡർമാൻ തുടങ്ങിയ ഹാഷ്ടാഗുകളോടെ ആയിരുന്നു മോദി അനുകൂലികളുടെ ആക്രമണം. എന്നാൽ ഇതിനു പിന്നാലെ തന്നെയും നടൻ ടോം ഹോളണ്ടിനെയും മാറിപ്പോയതാണെന്ന് എഴുത്തുകാരൻ ടോം ഹോളണ്ട് വ്യക്തമാക്കിയെങ്കിലും പിന്നെയും ആക്രമണം തുടര്ന്നുണ്ടായിരുന്നു.

ʽലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നൽകിയ മോദിയുടെ വിനയത്തെ ഞാൻ ആരാധിക്കുന്നു. നേതാക്കൾ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് രാജ്യങ്ങൾക്ക് നല്ലതല്ല.ʼ- എന്നായിരുന്നു ടോം ഹോളണ്ട് കുറിച്ചത്. ഇംഗ്ലണ്ട് സ്വദേശിയാണ് 53-കാരനായ ടോം ഹോളണ്ട്. ഒട്ടനവധി നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ബി.ബി.സിയ്ക്ക് വേണ്ടി ചരിത്ര ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here