
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് അമേയ മാത്യു. റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലും നടി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അമേയ പോസ്റ്റ് ചെയ്ത ഫോട്ടോയും കാപ്ഷനുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹിമാലയത്തിലേക്ക് ട്രിപ്പ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍ക്കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.
ട്രിപ്പിന് റെഡിയായി ബൈക്കിന് സമീപം നില്‍ക്കുന്ന ഫോട്ടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here