ബംഗാളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി

ബംഗാളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ഇടത് മുന്നണി. 28 സീറ്റുകളിൽ സിപിഐഎമ്മും, 6 സീറ്റുകളിൽ സിപിഐയും മത്സരിക്കും. മുൻ മന്ത്രിമാരായ സുശാന്ത ഘോഷ്, ദേബലീന ഹെംബ്രാം, പുലിൻ ബിഹാരി ബാസ്‌കി എന്നിവർ ജനവിധി തേടുന്നുണ്ട്.

അതോടൊപ്പം നിരവധി യുവാക്കളും സ്ഥാനാർധിപട്ടികയിൽ ഇടം പിടിച്ചു. 28 വയസുള്ള ഷേക്ക് സദ്ദാം അലി ഘോരക്പൂർ മണ്ഡലത്തിൽ മത്സരിക്കും. അതേ സമയം മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ആദ്യ രണ്ടുഘട്ടങ്ങളിൽ 60 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ഇതിൽ 28 സീറ്റുകളിൽ സിപിഐഎമ്മും 6 സീറ്റുകളിൽ സിപിഐയും, മത്സരിക്കും, കോണ്ഗ്രസ് 12 സീറ്റുകളിലും, ഐഎസ്എഫ് 5 സീറ്റുകളിലുമാണ് സ്തനാർത്ഥികളെ നിർത്തുക. അതേ സമയം നന്ദിഗ്രാമിൽ ആറു മത്സരിക്കണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നന്ദിഗ്രാമിൽ മമത ബാനർജിയാണ് തൃണമൂൽ സ്ഥാനാർഥി.

അതിനാൽ തന്നെ ശക്തമായ എതിരാളിയെ രണ്ട് ദിവസതിനകം പ്രഖ്യാപിക്കും. യുവാക്കൾക്കാണ് ഇത്തവണ കൂടുതൽ പ്രധാന്യം നല്കിയിരിക്കുന്നത്. അതേ സമയം മൂന്ന് മുൻ മന്ത്രിമാരും മത്സര രംഗത്തുണ്ട്. സുശാന്ത ഘോഷ് സൽബനിയിൽ ജനവിധി തേടും, പുലിൻ ബിഹാരി ബാസ്‌കി, ഡെബോളിന ഹെംബ്രാം എന്നിവർ കേഷിരായി, റാണിബന്ദ് സീറ്റുകളിൽ മത്സരിക്കും. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു മഞ്ജുവ സെൻ റോയ് ഝാർഗ്രാമിലാണ് ജനവിധി തേടുക. ഘരക്പൂർ മണ്ഡലത്തിൽ 28 വയസുകാരനായ ഷേക്ക് സദ്ദാം അലിയാണ് സിപിഐഎം സ്ഥാനാർത്ഥി.

ഇവർക്ക് പുറമെ തപസ്സ് സിൻഹയും, നിരവധി യുവാക്കളും മത്സര രംഗത്തുണ്ട്. നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ആരു മത്സരികണമെന്നതിൽ സഖ്യത്തിൽ ചർച്ച നടക്കുകയാണെന്നും ഉടൻതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 1നാണ് നന്ദിഗ്രാമിൽ വോട്ടെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News