സാങ്കേതിക സര്‍വകലാശാല: മാറ്റിവച്ച പരീക്ഷ മാര്‍ച്ച് 15 ന്

സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച മാര്‍ച്ച് 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 15 ന് നടക്കും. ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്.

പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂര്‍ത്തിയാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്. പുനര്‍ക്രമീകരിച്ച ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം

ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ഈ സേവനം മാര്‍ച്ച് 8 മുതല്‍ ലഭ്യമാകും. ട്രാന്‍സ്‌ക്രിപ്റ്റുകള്‍ അയയ്‌ക്കേണ്ട വിലാസം പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
വെസ് (കാനഡ) മുഖേന യോഗ്യത നിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പോര്‍ട്ടല്‍ വഴി ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റിന് അപേക്ഷിക്കാവുന്നതാണ്. വെസുമായി ബന്ധപ്പെട്ട മറ്റ് ഡോക്യുമെന്റുകള്‍ക്കു ീെലഃമാ@സൗേ.ലറൗ.ശി എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.

എംസിഎ ഇന്റഗ്രേറ്റഡ് പരീക്ഷ ഫലം

എംസിഎ ഇന്റഗ്രേറ്റഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റിലും കോളേജ് ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസ്സിന്റെ പകര്‍പ്പിനായി മാര്‍ച്ച് 8 മുതല്‍ 13 വരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്.
എം ബി എ പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍
എം ബി എ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ (2020 സ്‌കീം) പാര്‍ട്ട് ടൈം ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാര്‍ച്ച് 22 ന് തുടങ്ങി ഏപ്രില്‍ 15 ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News