പുതുക്കിപ്പണിത പാലാരിവട്ടം പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി

പുതുക്കിപ്പണിതപാലാരിവട്ടം പാലം നാളെ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കിയത്. ഔദ്യോ​ഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാല് മണിക്ക് പാലം ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കും. മുഖ്യമന്ത്രി പറഞ്ഞു.

വേഗത്തില്‍ പണി പൂര്‍ത്തികരിച്ച ഡിഎംആര്‍സിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയേയും അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നാടിന്റെ വികസന കാര്യങ്ങളിലാണ് നമ്മള്‍ ശ്രദ്ധ കൊടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here