സ്വപ്ന സുരേഷ് അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി പ്രവര്‍ത്തിച്ചുവെന്ന കസ്റ്റംസ് വാദം വിശ്വസനീയമല്ലെന്ന് ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ കൈരളി ന്യൂസിനോട്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും വേണ്ടി യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി സ്വപ്ന സുരേഷ് പ്രവര്‍ത്തിച്ചുവെന്ന കസ്റ്റംസ് വാദം വിശ്വസനീയമല്ലെന്ന് അഭിപ്രായമുയരുന്നു.

ഇംഗ്ലീഷില്‍ നല്ല ആശയ വിനിമയം നടത്താനും നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരുമാണ് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിരിക്കെ സ്വപ്ന സുരേഷിനെ പോലുള്ള ഒരാള്‍ അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്ന് യു എ ഇ യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പറഞ്ഞു.

യുഎഇയിലെ കോണ്‍സുല്‍ ജനറല്‍മാരുമായും അംബാസഡര്‍മാരുമായും പതിറ്റാണ്ടുകളായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന താന്‍ ഇവരുമായി ഇത് വരെ ഇംഗ്ലീഷില്‍ ആണ് ആശയ വിനിമയം നടത്താറുള്ളതെന്നു ഐസക്‌ ജോണ്‍ പട്ടാണി പറമ്പില്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇന്ത്യ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് യുഎഇ അയക്കുന്നത് ഇംഗ്ലീഷില്‍ നല്ല ആശയ വിനിമയം ഉള്ള നയതന്ത്ര
ഉദ്യോഗസ്ഥരെയാണെന്ന് ഏതൊരാള്‍ക്കും അറിയാമെന്നു ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും വേണ്ടി യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആയി സ്വപ്ന സുരേഷ് പ്രവര്‍ത്തിച്ചു എന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വര്‍ഷങ്ങളായി യുഎഇയുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്ന യുഎഇയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പറഞ്ഞു.

നയതന്ത്ര വിഷയങ്ങളില്‍ ആശയ വിനിമയം നടത്തുമ്പോള്‍ അറബിക് ട്രാന്‍സ്‌ലെറ്റര്‍ ആവശ്യമാണെങ്കില്‍ പ്രൊഫഷനല്‍ ആയ
അറബിക് ട്രാന്‍സ്‌ലെറ്റരെയാണ് നയതന്ത്ര കാര്യാലയങ്ങള്‍ നിയോഗിക്കുക. അത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കസ്റ്റംസ് വാദങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News