എറണാകുളം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ തിങ്കളാഴ്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും

അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച എറണാകുളം റൂറൽ ജില്ലയിലെ പോലിസ് സ്റ്റേഷനുകൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും.

വനിതാ സബ് ഇൻസ്പെക്ടർമാർ ഉള്ള സ്റ്റേഷനുകളിൽ അവർക്കായിരിക്കും സ്റ്റേഷൻറെ ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ജില്ലയിൽ കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം സി.സി.ടി.എൻ.എസ്, ബീറ്റ്‌ പട്രാളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് അന്നേ ദിവസം പുരസ്ക്കാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News