‘ദോ ബാരാ’ വീണ്ടും തുടങ്ങുകയാണെന്ന് അനുരാഗ് കശ്യപ്; പിന്തുണയുമായി താരനിര

‘ദോ ബാരാ’ വീണ്ടും തുടങ്ങുകയാണെന്ന് അറിയിച്ച് നിരവധിയാളുകള്‍ രംഗത്ത്. നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസും മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടിത്തിലുണ്ട്.

ദോ ബാരാ വീണ്ടും തുടങ്ങുകയാണെന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുരാഗ് ആരാധകരുമായി പങ്കുവെച്ചത്.

‘വെറുക്കുന്ന എല്ലാവരോടും സ്നേഹത്തോടെ,ദോ ബാരാ ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്’, എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.

തപ്‌സി പന്നുവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അനുരാഗ് കശ്യപ് ഇക്കാര്യം വ്യക്തമാക്കിയത്. റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, രാജീവ് മസന്ത് തുടങ്ങിയവരും അനുരാഗിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

അനുരാഗ് കശ്യപും തപ്സി പന്നുവും വീണ്ടും ഒന്നിക്കുന്ന ഒരു ടൈം ട്രാവല്‍ സിനിമയാണ് ‘ദോ ബാരാ’. അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ’അങ്ങനെയാണ് നമ്മള്‍ യോ,’ എന്നാണ് ഗീതു മോഹന്‍ദാസ് കമന്റ് ചെയ്തത്. റിമ കല്ലിങ്കലും റാണ അയ്യൂബും ഷഹബാസ് അമനുമെല്ലാം കമന്റായി ഹാര്‍ട്ട് സിമ്പല്‍ ഇട്ടാണ് പിന്തുണ അറിയിച്ചത്.

അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു.

മൂന്ന് ദിവസമാണ് തപ്സിയുടെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ട് തപ്‌സി രംഗത്തെത്തിയത്.

‘മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചത്.

1. പാരീസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനല്‍ക്കാല അവധി ദിവസങ്ങള്‍ അടുത്തെത്താറായി.

2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.

3. 2013 ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത് -ആദരണീയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു’
ഇതേ ആളുകള്‍ക്കെതിരെ 2013 ല്‍ റെയ്ഡ് നടന്നിരുന്നുവെന്ന നിര്‍മല സീതാരാമന്റെ ആരോപണത്തെ പരിഹസിച്ച് തപ്സി പറഞ്ഞു.

ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് തപ്സി ട്വീറ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News