തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍ ; സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് ബംഗാള്‍. മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമായി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ എത്തും. ബ്രിഗേഡ് ഗ്രൗണ്ടില്‍ മോഡി അണികളെ അഭിസംബോധന ചെയ്യുമ്പോള്‍ സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച നടത്തിയ പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്തതിന്റെ പകുതി ആളുകളെ എങ്കിലും പങ്കെടുപ്പിക്കാനുളള ശ്രത്തിലാണ് ബിജെപി. സിപിഐഎം സംഘടിപ്പിച്ച പീപ്പിള്‍സ് ബ്രിഗേഡില്‍ പങ്കെടുത്തത് 10 ലക്ഷത്തിലധികം ആളുകളായിരുന്നു.

മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാള്‍ പ്രചാരണചൂടിലേക്ക് കടന്നു.സിപിഐഎം നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലെ 60 സീറ്റുകളില്‍ 28സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ബംഗാളില്‍ റാലിക്കായി എത്തും. ബ്രിഗേഡ് ഗ്രൗണ്ടിലാണ് മോഡി അണികളെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ നേരത്തെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന പീപ്പിള്‍സ് ബ്രിഗേഡില്‍ 10ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മോദിയുടെ പരിപാടിയില്‍ ആളുകള്‍ കുറഞ്ഞാല്‍ വലിയ ക്ഷീണമാകും ബിജെപിക്ക്. അതിനാല്‍ തന്നെ എങ്ങനെയും ആളുകളെ പങ്കെടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ നടന്‍ മിഥുന്‍ ചക്രവര്‍ത്തി അടക്കമുള്ളവര്‍ ബിജെപി അംഗത്വം സ്വീകരിക്കും. അതേ സമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് മമതയുടെ മറുപടി. ഇന്ധന – പാചക വാതക വില വര്‍ധനക്കെതിരെ സിലിഗുഡിയില്‍ വനിതകളെ അണിനിരത്തിയാണ് മമതയുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News