കര്‍ഷക സമരം നാളെ 101 ആം ദിനത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ ഇന്ന് കെഎംപി അതിവേഗ പാത 5 മണിക്കൂര്‍ ഉപരോധിച്ചിരുന്നു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ കിസാന്‍ ദിനമായി ആചരിക്കും. സമരകേന്ദ്രങ്ങളില്‍ വനിതാ കര്‍ഷകര്‍ സമരത്തിന് നേതൃത്വം നല്‍കും.

പഞ്ചാബില്‍ നിന്നുള്‍പ്പെടെ വനിതകള്‍ ട്രാക്റ്ററുകളുമായി സമരകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരും. വനിതാ സംഘടനകളോടും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News