
‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായ വീട്ടമ്മയുടെ പ്രതികരണം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് കാട്ടിത്തരുന്നതാണ്. അതെ, വീട്ടമ്മമാര്‍ ഒന്നടങ്കം പറയുന്നതും ഇതാണ്. തുടര്‍ഭരണമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടമ്മമാരെല്ലാം. ഇപ്പോള്‍, തുടര്‍ഭരണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീട്ടമ്മമാരുടെ പ്രതികരണമടങ്ങിയ മനോരമയുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കേരളത്തിന്റെ പൊതുവികാരം ഇതാണെന്നും പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് കേരളം ആഗ്രഹിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘നല്ല സര്‍ക്കാര്‍ വേണം ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ആണ് വേണ്ടത്. വിവിധ രോഗങ്ങള്‍, വെള്ളപ്പൊക്കം ഇതിനെയൊക്കെ അതിജീവിക്കുന്ന നന്മ ചെയ്യുന്ന സര്‍ക്കാര്‍ വരണം എന്നാണ് എന്റെ അഭിപ്രായം.അതുകൊണ്ട് തന്നെ തുടര്‍ ഭരണം വേണം.
ഒരു വീട്ടമ്മ പറഞ്ഞതിങ്ങനെയാണ്. സ്വന്തമായി ഞങ്ങള്‍ക്ക് വീടില്ല സ്ഥലമില്ല അപ്പോള്‍ ഞങ്ങള്‍ക്ക് ഉപകാരം ചെയ്യുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്ന് മറ്റൊരു വീട്ടമ്മ പ്രതികരിച്ചു.’ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വരണമെന്നാണ് ആഗ്രഹമെന്നാണ് വീട്ടമ്മമാര്‍ ഒന്നടങ്കം പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here