തെയ്യച്ചമയത്തിനുള്ള അണിയലങ്ങൾ ഇനി കണ്ണൂരിലെ ആദിവാസി ഊരുകളിൽ നിന്നെത്തും

തെയ്യച്ചമയത്തിനുള്ള അണിയലങ്ങൾ ഇനി കണ്ണൂർ ജില്ലയിലെ ആദിവാസി ഊരുകളിൽ നിന്നും തെയ്യക്കാവുകളിൽ എത്തും.കണ്ണൂർ ജില്ലാ പഞ്ചായത്താണ് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി അണിയല നിർമ്മാണത്തിൽ പരിശീലനം നൽകുന്നത്.

അണിയലങ്ങൾ ഉപയോഗിച്ചുള്ള ചമയങ്ങളാണ് തെയ്യത്തിൻ്റെ രൂപഭംഗി. ഓരോ തെയ്യത്തിനും വ്യത്യസ്തമാണ് അണിയലങ്ങൾ.മരം കുരുത്തോല, തുണി ,വാഴപ്പോള, പൂവ്, മുള, ലോഹം തുടങ്ങിയവ കൊണ്ടാണ് അണിയലങൾ നിര്‍മ്മിക്കുന്നത്. അണിയല നിർമ്മാണത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് കൂടി അവസരങ്ങൾ ഒരുക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്.

വാതിൽ മട കലാഗ്രാമം, കുന്നത്തുർ പൊൻകുറി എന്നീ സംഘങ്ങളിൽപ്പെട്ട 15 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഫോക് ലോർ അക്കാദമി പുരസ്കാര ജേതാക്കളും തെയ്യം കലാകാരൻമാരുമായ ഉണ്ണികൃഷ്ണൻ, മനോജ് എന്നിവരാണ് പരിശീലനം നൽകുന്നത്. ഓലക്കാത്, കമ്പോലക്കാത്, വള, കടകം, കസുമം, പാമ്പ് എന്നീ അലങ്കാരങ്ങൾ നിർമ്മിക്കാനാണ് പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News