‘ഉറപ്പാണ്’; നാടിനു നൽകിയ വാക്ക് പാലിക്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട് എന്ന ഉറപ്പ്

ഇന്ന് പാലാരിവട്ടം പാലം ജനങ്ങൾക്ക് സ്വന്തമാകുകയാണ്…. ഉറപ്പോടെ പാലാരിവട്ടം പാലം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകുമ്പോൾ അത് വെറും ഒരു പാലം മാത്രമല്ല… ഒരു ഉറപ്പ് കൂടിയാണ്. അഴിമതി നടത്തിയ ഒരാളും രക്ഷപ്പെടില്ല എന്ന് തിരിച്ചറിവ് പകരുന്ന ഉറപ്പ്.

അഴിമതിക്കാരൻ എത്ര ഉന്നതനായാലും സർക്കാർ ചിലവിൽ ഭക്ഷണം കഴിച്ച് ജയിലിൽ കിടക്കേണ്ടി വരും എന്ന ഉറപ്പ്. സിമന്റും കമ്പിയുമൊക്കെ ചേർത്ത് ഇങ്ങനെയാണ് പാലം നിർമ്മിക്കേണ്ടത് എന്ന പാഠത്തിന്റെ ഉറപ്പ്.

പാലം പണിയുമ്പോൾ സ്വന്തം കീശയിലേക്കുള്ള പാലമല്ല പണിയേണ്ടത് എന്ന ഉറപ്പ്. ആഴ്ചകൾ തോറും ഞങ്ങൾ പാലം പണിയും എന്ന ഗീർവാണമല്ല, മറിച്ച് നാട്ടുകാരുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന ഉറപ്പ്.

നിശ്ചയിച്ചതിന് മുൻപേ പണി പൂർത്തിയാക്കുന്ന, നാടിനു നൽകിയ വാക്ക് പാലിക്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട് എന്ന ഉറപ്പ്. നവകേരളത്തിനു വേണ്ടി വികസന കാഴ്ചപ്പാടുമായി മുൻപോട്ടു പോകുമെന്ന ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News