സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.
എം പിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.
മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആണെന്നും മത്സരിക്കണമോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു.
അതേസമയം സ്ഥാനാർഥി പ്രഖ്യാപനം 10 ആം തീയതിയോട് കൂടി ഉണ്ടാകുമെന്നും വിജയ സാധ്യത മാത്രമാണ് മാനദണ്ഡം കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ഘടക കക്ഷികളുമായുള്ള ചർച്ചകൾ ഏതാണ്ട് തീരുമാനം ആയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
എം പിമാരും മുല്ലപ്പള്ളിയും മത്സരിക്കുമോ എന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.