പാലാരിവട്ടം പാലം ഇടതുപക്ഷ മുന്നണി സർക്കാരിന്‍റെ ഉറപ്പാണ്; ജനങ്ങളുടെ സുരക്ഷയ്ക്കും, കേരളത്തിന്‍റെ വികസനത്തിനും ഇടതുപക്ഷം നൽകുന്ന ഉറപ്പ്: കെകെ ശൈലജ ടീച്ചര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് വകുപ്പ് ദേശീയ വിഭാഗം എഞ്ചിനീയര്‍ കേരളത്തിന് തുറന്ന് കൊടുക്കുകയാണ്.

പാലാരിവട്ടം പാലം ഇടതുപക്ഷം ഈ നാടിന് നല്‍കുന്ന സുരക്ഷയുടെയും കരുതലിന്‍റെയും ഉറപ്പാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. യുഡിഎഫിന്‍റെ അ‍ഴിമതിയുടെയും എല്‍ഡിഎഫിന്‍റെ കരുതലിന്‍റെയും അടയാളമാണ് പാലാരിവട്ടം പാലം.

പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ്…

Posted by K K Shailaja Teacher on Saturday, 6 March 2021

യുഡിഎഫ് കാലത്തെ നിര്‍മാണത്തിലെ അ‍ഴിമതി കൊണ്ട് രണ്ടുവര്‍ഷം കൊണ്ട് പുതുക്കി പണിയേണ്ടിവന്ന പാലം ആറുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കി കേരളത്തിന്‍റെ വികസനം എല്‍ഡിഎഫിന്‍റെ കൈയ്യില്‍ ഭദ്രമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here