സിപിഐഎം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർഎസ്എസ് പ്രകോപനം

സി പി ഐ എം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കൊടിമരത്തിൽ റീത്ത് വച്ച് ആർ എസ് എസ് പ്രകോപനം.

പാനൂർ പുത്തൂർ സദ്ദാം മുക്കിൽ സ്ഥാപിച്ച കൊടിമരത്തിലാണ് ആർ എസ് എസ് കാർ റീത്ത് വച്ചത്.അടുത്തതിന് തയ്യാറായിക്കോ എന്ന ഭീഷണി സന്ദേശവും റീത്തിനൊപ്പം ഉണ്ടായിരുന്നു.

ആർ എസ് എസ്സുകാർ കൊലപ്പെടുത്തിയ കല്ലായി അനീഷിൻ്റെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സിപിഐ എം നേതൃത്വത്തിൽ കൊടി ഉയർത്തിയതിന് പിന്നാലെയാണ് അതേ കൊടിമരത്തിൽ ആർ എസ് എസ്സുകാർ റീത്ത് വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News