ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ കഴമ്പില്ലാത്ത ആരോപണത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. കുടുംബത്തെ വേട്ടയാടുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം അതിനുവേണ്ടിയുള്ള മറ്റൊരു കഥയാണ് ഇതെന്നും എന്നാല്‍ ഭാര്യയെ ഭയപ്പെടുത്തിയാല്‍ പതറിപ്പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷന്റെ പ്രതികരണം.
സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം. എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല.
സന്തോഷ് ഈപ്പന്‍, സ്വപ്നാ സുരേഷ്, കോണ്‍സുലേറ്റ് ജനറല്‍.. ഈ മൂന്നുപേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭാര്യ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്നാല്‍ അത് മാധ്യമവാര്‍ത്തകളില്‍ പറയുംപോലെയുള്ളതല്ല അവര്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.