പാലാരിവട്ടം പാലം സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളം ; എ വിജയരാഘവന്‍

സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളമായി പാലാരിവട്ടം പാലം മാറിയെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ പാലാരിവട്ടം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചതിനെ പ്രശംസിച്ചാണ് വിജയരാഘവന്‍ സംസാരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സീറ്റ് വിഭജനമടക്കം എല്ലാ കാര്യങ്ങളിലും രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, അഞ്ച് മാസം കൊണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച പാലാരിവട്ടം പാലം ഇന്ന് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്ലാതെയാണ് നാലുമണിയോടുകൂടി പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലാരിവട്ടം പാലത്തിലൂടെയുള്ള ആദ്യയാത്രയില്‍ പ്രതികരിച്ച ജനങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാറിന് നന്ദി പറഞ്ഞു.

വാക്കുപാലിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് ജനങ്ങള്‍ പ്രതികരിച്ചു. സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായത് രാപകലില്ലാതെ അധ്വാനം ഈ സര്‍ക്കാറിന്റെ സ്വപ്നങ്ങള്‍ക്കായി സമര്‍പ്പിച്ച തൊഴിലാളികളാണെന്നും അവര്‍ക്ക് നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പാലം പൊളിച്ച് പുതുക്കി പണിയാന്‍ 18 മാസം എടുക്കുമെന്ന ആദ്യ നിഗമനത്തില്‍ നിന്നും ആറുമാസം മുന്നെ പണി തീര്‍ത്ത് തുറന്ന് നല്‍കാന്‍ കഴിഞ്ഞത് തൊഴിലാളികളുടെ പിന്‍തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News