പാലാരിവട്ടം പാലം തുറന്നു; സര്‍ക്കാറിന്‍റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്ന തൊ‍ഴിലാളികള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

എല്‍ ഡി എഫ് സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് വേണ്ടി ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാറാണ് പാലം തുറന്നുകൊടുത്തത്. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയാണ് അഞ്ച്മാസംകൊണ്ട് പാലം പുനര്‍നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയത്.

അതേ സമയം നാടിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാത്ക്കരിക്കുന്നതിന് അദ്ധ്വാനിച്ച തൊ‍ഴിലാളികളോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. യു ഡി എഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനകം, തകര്‍ന്ന് തരിപ്പണമായതിനെത്തുടര്‍ന്ന് രണ്ടരവര്‍ഷമായി നിലച്ച പാലത്തിലെ ഗതാഗതമാണ് പുനരാരംഭിച്ചത്.

ക‍ഴിഞ്ഞ സെപ്റ്റംബറില്‍ പുനര്‍നിര്‍മ്മാണം തുടങ്ങിയ പാലം വരുന്ന മെയില്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഡി എം ആര്‍ സി കെയുടെ മേല്‍നോട്ടത്തില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അഞ്ച്മാസംകൊണ്ട്തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍,ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാറാണ് സര്‍ക്കാരിന് വേണ്ടി പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

നാടിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രയത്നിച്ച തൊ‍ഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്‍മാരൊ ഭരണാധികാരികളൊ അല്ല, മറിച്ച് തന്‍റെ വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊ‍ഴിലാളികളാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്‍റെ ഉറപ്പ് എന്നും തൊ‍ഴിലാളികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഫെയ്സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രിവ്യക്തമാക്കി. അതേ സമയം 700 പാലങ്ങളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മിച്ചതെന്ന് പാലം സന്ദര്‍ശിച്ച ശേഷം മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 47.70 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാലം ഒറ്റ വര്‍ഷംകൊണ്ട് തകര്‍ന്നപ്പോ‍ഴാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ,22.68 കോടി രൂപ ചെലവില്‍ 100 വര്‍ഷം ഉറപ്പുള്ള പാലം പുനര്‍ നിര്‍മ്മിച്ചത്. ഇതിനിടെ പാലം അ‍ഴിമതിക്കേസില്‍ പ്രതികളെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലാവുകയും ചെയതു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News