
സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനല്‍ ടൂര്‍ണമെന്റില്‍ പി.വി.സിന്ധുവിന് തോല്‍വി. സ്പാനിഷ്‌കാരിയായ ബാഡ്മിന്റണ്‍ കളിക്കാരിയായ കരോളിന മാരിനെതിരെയാണ് സിന്ധുവിന് തോല്‍വി.
സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
ഒളിമ്പിക് ചാമ്പ്യനാണ് കരോളിന മാരിന. 2015 ലെയും 2015 ലെയും ലോക വനിതാ ചാമ്പ്യനുമാണ് മാരിന്‍.ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള മാരിന്‍ റയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടി. പി. വി. സിന്ധുവിനെയാണ് റയോ ഒളിമ്പിക്‌സില്‍ അവര്‍ തോല്‍പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here