കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം ; സഹോദരീ പുത്രി ഗുര്‍ജിത് കൗര്‍ കൈരളി ന്യൂസിനോട്

കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്ന് ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി കൈരളി ന്യൂസിനോട്. കര്‍ഷക സമരത്തിലെ സജീവ സാന്നിധ്യം കൂടിയാണ് ഭഗത് സിംഗിന്റെ സഹോദരീ പുത്രി ഗുര്‍ജിത് കൗര്‍. ഭഗത് സിങ്ങിന്റെ പോരാട്ടം സ്വതന്ത്ര ലബ്ധിക്ക് ശേഷവും തുടര്‍ന്ന് പോരുന്ന ഈ വ്യവസ്ഥിതിക്കെതിരെ ആയിരുന്നുവെന്നു പറഞ്ഞ ഗുര്‍ജിത് കൗര്‍ വനിതാ ദിനത്തോടനുബന്ധിച്ചു കൂടുതല്‍ വനിതകള്‍ സമരത്തിന്റെ ഭാഗമാകണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലെത്തിയും ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ തയ്യാറാണ് ഗുര്‍ജിത് കൗര്‍.

കര്‍ഷക സമരം 100 ദിവസങ്ങള്‍ പിന്നിട്ടും അതിശക്തമായി മുന്നോട്ട് പോകുമ്പോള്‍ സമരത്തിന്റെ ശക്തിയായി മാറിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഗുര്‍ജിത് കൗര്‍. ധീര രക്തസാക്ഷി ഭഗത് സിങ്ങിന്റെ സഹോദരി പുത്രി.

സമരത്തില്‍ സജീമായി തന്നെയുള്ള ഗുര്‍ജിത് പറയുന്നത് ഭഗത് സിങ്ങിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കാന്‍ കൂടിയുള്ളതാണ് കര്‍ഷക സമരമെന്ന്. ഭഗത് സിങ്ങിന്റെ ഉള്‍പ്പെടെയുള്ളവരുടെ പോരാട്ടം ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതി മാറ്റാന്‍ വേണ്ടിയായിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചാലും കസേര മാത്രമേ മാറുകയുള്ളെന്ന് ഭഗത് സിംഗ് തന്നെ പറഞ്ഞിരുന്നു. ഈ സാമൂഹിക വ്യവസ്ഥിതി മാറണമെങ്കില്‍ വലിയൊരു വിപ്ലവം കൂടി വരണമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നെന്നും ഇപ്പോള്‍ കര്‍ഷക സമരത്തിലൂടെ ആ വ്യവസ്ഥിതിക്കെതിരായ സമരമാണ് നടക്കുന്നതെന്നും അത് ഭഗത് സിങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്നും ഗുര്‍ജിത് കൗര്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സ്വത്തുക്കള്‍, വിമാനത്താവളം, റെയില്‍ മേഖല, അങ്ങനെ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റവര്‍ ഇപ്പോള്‍ കാര്‍ഷിക മേഖലയും വില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ സമരം ശക്തമായി തുടരണമെന്നും ഗുര്‍ജിത് കൈരളി ന്യൂസിനോട് പറഞ്ഞു.

വനിതാ ദിനമായി കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകണമെന്നും ഗുര്‍ജിത് കൗര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ബിജെപിക്കെതിരെ പ്രചാരണം നയിക്കാന്‍ കേരളത്തിലേക്ക് വാരാനും തയ്യാറാണ് ധീര വിപ്ലവകാരിയുടെ രക്തം ഞരമ്പിലൂടെ ഓടുന്ന വിപ്ലവം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഗുര്‍ജിത് കൗര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News