പ്രളയവും ഓഖിയുമൊക്കെ വന്നിട്ടും നമ്മള്‍ പതറിയില്ല, പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നു ; സോയക്കുട്ടിയുടെ വൈറല്‍ വീഡിയോ കാണാം

ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, നിപ്പാ, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം എന്താ? മുഖ്യമന്ത്രി പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നത് കൊണ്ടാണ് കൊച്ചു കൂട്ടുകാരി സോയയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ കേരളമേറ്റെടുത്തിരിക്കുകയാണ്.

കുരുന്നു ചുണ്ടിലെ നിഷ്‌കളങ്കമായ ആ വാക്കുകള്‍ പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മുടെ കേരളത്തിന് നല്‍കിയ വികസനം എത്രത്തോളമാണെന്നതും അത് കുരുന്നുകളില്‍ പോലും എത്രത്തോളം പ്രതിഫലിച്ചുവെന്നും സോയയുടെ വാക്കുകളില്‍ വ്യക്തമാണ്.

ബാലസംഘം കൊട്ടിയം ഏരിയയിലെ തൃക്കോവില്‍വട്ടം, താഴാംപണ യൂണിറ്റിലെ കൂട്ടുകാരി സോയ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായി അപ്പൂപ്പനെന്നാണ് അഭിസംബോധന ചെയ്തത്. അത്രത്തോളം കുരുന്നുകള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു.

‘ഇതിനിടയില്‍ വീടില്ലാത്ത രണ്ട് ലക്ഷം പേര്‍ക്കാണ് വീട് നിര്‍മിച്ചു കൊടുത്തത്. നമ്മുടെ ക്ഷേമപെന്‍ഷന്‍ 1600 രൂപ ആക്കി. നമ്മുടെ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കി. ചെറിയ ചെറിയ ആശുപത്രികള്‍ എല്ലാം വലിയ ആശുപത്രികള്‍ ആക്കി. നമ്മുടെ റോഡ് എല്ലാം സൂപ്പര്‍ ആക്കി. കെ-ഫോണ്‍ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാന്‍ പോകുന്നു.
കൊറോണ വന്നതിനുശേഷം റേഷന്‍കട വഴി എല്ലാവര്‍ക്കും കിറ്റ് നല്‍കുന്നു’. സോയ പറയുന്നു.

ബാലസംഘത്തിലെ അംഗംകൂടിയായ സോയക്കുട്ടി ബാല സംഘത്തിന്റെ മുദ്രാവാക്യം ഉരുവിട്ടുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കുറച്ചുസമയത്തിനകം തന്നെ വൈറലായിരിക്കുകയാണ് സോയക്കുട്ടിയുടെ ഈ മനോഹര വീഡിയോ..

സോയക്കുട്ടി വീഡിയോയില്‍ പറയുന്നതിങ്ങനെ

കഴിഞ്ഞ നാല് വര്‍ഷമായി കേരളം ഭരിക്കുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി അപ്പൂപ്പനാണ്. ഈ നാലര വര്‍ഷത്തിനിടയ്ക്ക് ഓഖി, കൊറോണാ, പ്രളയം, എന്നീ മഹാവിപത്തുകള്‍ കേരളത്തില്‍ വന്നു. പക്ഷേ നമ്മള്‍ കുലുങ്ങിയില്ല കാരണം എന്താ? മുഖ്യമന്ത്രി പിണറായി അപ്പൂപ്പന്‍ പാറപോലെ ഉറച്ചു നിന്നത് കൊണ്ടാണ്.

ഇതിനിടയില്‍ വീടില്ലാത്ത രണ്ട് ലക്ഷം പേര്‍ക്കാണ് വീട് നിര്‍മിച്ചു കൊടുത്തത്. നമ്മുടെ ക്ഷേമപെന്‍ഷന്‍ 1600 രൂപ ആക്കി.
നമ്മുടെ സ്‌കൂളുകളെല്ലാം ഹൈടെക് ആക്കി. ചെറിയ ചെറിയ ആശുപത്രികള്‍ എല്ലാം വലിയ ആശുപത്രികള്‍ ആക്കി.
നമ്മുടെ റോഡ് എല്ലാം സൂപ്പര്‍ ആക്കി. കെ-ഫോണ്‍ പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാന്‍ പോകുന്നു.
കൊറോണ വന്നതിനുശേഷം റേഷന്‍കട വഴി എല്ലാവര്‍ക്കും കിറ്റ് നല്‍കുന്നു.

ഞാന്‍ ബാല സംഘത്തില്‍ പഠിക്കുന്ന ഒരു അംഗമാണ്. ഞങ്ങളുടെ ബാല സംഘത്തില്‍ 16 പേരുണ്ട്. ബാല സംഘത്തിന്റെ മുദ്രാവാക്യം നിങ്ങള്‍ക്കറിയാമോ? ഞാന്‍ പാടട്ടെ അത്?

‘പഠിച്ചു ഞങ്ങള്‍ നല്ലവരാകും, ജയിച്ചു ഞങ്ങള്‍ മുന്നേറും, പടുത്തുയര്‍ത്താം ഭാരതമണ്ണില്‍ സമത്വ സുന്ദര നവലോകം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News