കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് നാളെ ദില്ലിയില്‍ തുടക്കം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ചര്‍ച്ചകള്‍ക്ക് നാളെ ദില്ലിയില്‍ തുടക്കമാവും. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി നാളെ വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി ചേരും. ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍,  മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ഉച്ചയോടെ എത്തും അതേ സമയം ഇന്നലെ ഉച്ചയോടെ ദില്ലിയില്‍ എത്തിയ മുള്ളപ്പള്ളി എകെ ആന്റണി അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു

കേരളത്തില്‍ ഒഗ പാട്ടിലിന്റെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെചുരുക്കപ്പട്ടിക തയ്യാറാക്കിയതിന്റെ തുടര്‍ച്ചയായി ഒരിക്കല്‍ കൂടി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി ചേരും. പിന്നാലെ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളും ഇരുന്ന് 92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നല്‍കും.

അനാരോഗ്യം മൂലം സോണിയാ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കുക. വിശദമായ ചര്‍ച്ചക്ക് ശേഷം ബുധനാഴ്ചയോ വ്യാഴാഴ്ചയോ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം.

21 സിറ്റിങ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. സിറ്റിംഗ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെ ഉണ്ടായേക്കും.സിറ്റിംഗ് സീറ്റുകള്‍ വെചുമാറേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. അതേ സമയം ചര്‍ച്ചയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കര്‍ശ നിര്‍ദേശവും ഹൈക്കമാന്റ് നല്‍കിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെ ദില്ലിയിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എകെ ആന്റണി അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മത്സരിക്കുന്ന കാര്യത്തില്‍ മുല്ലപ്പള്ളി തന്നെ തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News