വര്‍ത്തമാന കാലത്തിന്‍റെ സമരത്തിനൊപ്പം കാ‍ഴ്ചക്കാരനെയും ചേര്‍ത്തുനിര്‍ത്തി രവീന്ദ്ര നാഥ ടാഗോറിന്‍റെ ഗോരയ്ക്ക് രംഗഭാഷ്യം

ഫാസിസത്തിനെതിരായ പ്രതിരോധവുമായി ഗോര എന്ന നാടകം അരങ്ങിലെത്തി. രവീന്ദ്ര നാഥ ടാഗോറിന്റെ ഗോര എന്ന കൃതിയാണ് നാടകമായി അരങ്ങിൽ എത്തിയത്. ഉമേഷ് കല്യാശ്ശേരി സംവിധാനം ചെയ്ത ഏകപാത്ര നാടകത്തിൽ സുനിൽ പാപ്പിനിശ്ശേരിയാണ് അഭിനയിച്ചിരിക്കുന്നത്.

നടന്നു തേഞ്ഞ ഭീമൻ ഒറ്റച്ചെരുപ്പാണ് ഗോരയുടെ പശ്ചാത്തലം. നാടകത്തിൻ്റെ ചരിത്രത്തിന് ഒപ്പം സഞ്ചരിക്കുകയാണ് ഗോര.
അനീതിക്കെതിരെ സമൂഹത്തിൻ്റെ ശബ്ദമാണ് നാടകങ്ങൾ. ഏതൊരു ഗ്രാമത്തിലും നാടകം കളിച്ചില്ലെങ്കിൽ ഫാസിസ്റ്റ് ശക്തികൾ അവിടേക്ക് നുഴഞ്ഞു കയറുമെന്ന് ഗോര കാഴ്ചക്കാരെ ഓർമ്മപ്പെടുത്തുന്നു.

വർത്തമാനകാലത്തിൻ്റെ സമരങ്ങൾക്കൊപ്പം കാണികളെ കൂടി ചേർത്തു നിർത്തുയാണ് നാടകം.

രവീന്ദ്രനാഥ ടാഗോറിൻ്റെ ഗോര എന്ന കൃതിക്ക് നാടകാവിഷ്ക്കാരം ചമച്ച് അരങ്ങിൽ എത്തിച്ചിരിക്കയാണ് സംവിധായകനായ ഉമേഷ് കല്യാശ്ശേരി. പഴയ കാല നാടകങ്ങളിലെ ചില കഥാപാത്രങ്ങളും ഗോരയിലൂടെ രംഗപ്രവേശം ചെയ്യുന്നുണ്ട്.സുനിൽ പാപ്പിനിശ്ശേരി എന്ന നടന്റെ അസാമാന്യ അഭിനയ മികവിൽ കാണികൾക്ക് പുതിയ അനുഭവമാകുകയാണ് ഗോര എന്ന നാടകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here